2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമല്ല
2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് (ഫെബ്രുവരി 17) നടക്കുന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:26-ന് ആരംഭിച്ച് രാത്രി 7:57-ന് അവസാനിക്കുന്ന ഈ ഗ്രഹണം വലയഗ്രഹണമായിരിക്കും. ഇന്ത്യയിൽ നിന്ന് ഈ പ്രതിഭാസം ദൃശ്യമാകുമോ എന്ന ചോദ്യമാണ് ഇന്ന് ഏറ്റവും കൂടുതൽ പേർ തിരയുന്നത്. എന്നാൽ ഇന്ത്യ ഈ ഗ്രഹണത്തിന്റെ പാതയിൽ ഉൾപ്പെടുന്നില്ല. വലയഗ്രഹണം എന്താണ്? പൂർണ്ണ സൂര്യഗ്രഹണത്തിൽ ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുമ്പോൾ, വലയഗ്രഹണത്തിൽ സൂര്യന്റെ പുറംവലയം ഭാഗികമായി ദൃശ്യമാകുന്നു. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോഴും സൂര്യന്റെ […]







































































































































































































































































































































