മാർച്ച്‌ 7, 2026
Britain Southend Airport plane crash after takeoff sparks fire

ബ്രിട്ടനിലെ സൗത്ത്ഹെൻഡിൽ ടേക്ക് ഓഫ് ശേഷം വിമാനം വീണു തീപിടിച്ചു; വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫിന് പിന്നാലെ ഒരു ചെറുവിമാനം തകർന്നുവീണു. തകർച്ചയ്ക്കുശേഷം വിമാനം അഗ്നിഗോളമായി മാറിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി200 എന്ന ഈ യാത്രാവിമാനം നെതർലാൻഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം 12 മീറ്റർ നീളമുള്ള ചെറുവിമാനമാണിത്. അപകടത്തെ തുടർന്ന് എംപിയായ ഡേവിഡ് ബർട്ടൺ സാംപ്സൺ പൊതുജനങ്ങളെ സ്ഥലത്തുനിന്ന് ഒഴിയാൻ അഭ്യർഥിച്ചു. എമർജൻസി സർവീസുകൾ സംഭവസ്ഥലത്ത് അടിയന്തിരപ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. […]