ഫിഫ U-17 ലോകകപ്പ്: ബ്രസീല്‍ പുറത്തായി; പോര്‍ച്ചുഗല്‍–ഓസ്ട്രിയ ഫൈനലിൽ
ഫിഫ അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിൽ ബ്രസീലിന് നിരാശ. രണ്ടാം സെമിഫൈനലിൽ ആവേശം നിറഞ്ഞ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5 ന് പോര്‍ച്ചുഗലിനോടാണ് ബ്രസീൽ തോല്‍വി വഴങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടാനാകാത്തതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ അഞ്ച് ഷോട്ടുകളും വിജയകരമായതോടെ മത്സരം സഡൻ ഡെത്തിലേക്ക് എത്തിയപ്പോൾ പോര്‍ച്ചുഗല്‍ വിജയമുറപ്പിച്ചു. മറ്റൊരു സെമിയിൽ ഇറ്റലിയെ 2-0 ന് പരാജയപ്പെടുത്തി ഓസ്ട്രിയ ഫൈനലിൽ പ്രവേശിച്ചു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരംയും ഫൈനലും വ്യാഴാഴ്ച നടക്കും. ഗ്രൂപ്പ് ബി […]







































































































































































































































































































































