ആമസോണിന്റെ കയ്‌പെര്‍ പദ്ധതിക്ക് തുടക്കം: സ്റ്റാര്‍ലിങ്കിന് പോരാളിയായി 27 ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചു
ഫ്ലോറിഡ: ഇലോൺ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനത്തിന് കടുത്ത മത്സരമായി ആമസോണിന്റെ കയ്‌പെര്‍ പദ്ധതിയുടെ ആദ്യ ചുവടുവയ്‌പ്പ്. ആമസോണ്‍ ആകെ 3,236 കൃത്രിമ ഉപഗ്രഹങ്ങള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റിലേയ്ക്ക് അയക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും അതില്‍ ആദ്യ 27 ഉപഗ്രഹങ്ങളാണ് ഇപ്പോള്‍ വിജയകരമായി വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് ബോയിംഗിന്റെ അറ്റ്‌ലസ് വി റോക്കറ്റിലൂടെ ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തിലേയ്ക്ക് അയച്ചത്. പദ്ധതി വൈകിയതിന്റെ പിന്നില്‍ ആദ്യമായി 2019ല്‍ പ്രഖ്യാപിച്ച കയ്‌പെര്‍ പദ്ധതി പലതവണ വൈകി. ഈ […]







































































































































































































































































































































