രാജ്യത്ത് വേനൽകാലത്തിന്റെ തീക്ഷ്ണത വർധിക്കുന്നു; ദക്ഷിണേന്ത്യയിലും കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്
ന്യൂഡൽഹി: ഈ വർഷത്തെ വേനൽക്കാലം രാജ്യത്ത് പതിവിനെക്കാൾ കടുപ്പമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം ചൂട് അനുഭവപ്പെടുകയാണ്. ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലും കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ ഉഷ്ണതരംഗ ദിനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാധിതമായ ഇന്ത്യയിൽ ഏപ്രിൽ മുതൽ ജൂൺവരെ ഉഷ്ണതരംഗങ്ങൾ സാധാരണത്തേതിനേക്കാൾ ദൈർഘ്യമേറിയതായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. രാജസ്ഥാന, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, […]