ഹൈഡ്രജൻ ഇന്ധന വി.ടി.ഒ.എൽ. എയർക്രാഫ്റ്റ് വികസനത്തിനായി ബിപിസിഎല്ലും അനെർട്ടും ധാരണയിൽ
ബിപിസിഎൽ-അനെർട്ട് ധാരണ പ്രകാരം ഹൈഡ്രജൻ ഇന്ധന വി.ടി.ഒ.എൽ. എയർക്രാഫ്റ്റ് വികസനത്തിനും റിഫ്യുവൽ സ്റ്റേഷനുകൾക്കുമായി നടപടികൾ ആരംഭിച്ചു. കൊച്ചി: ലോകത്തിലെ ആദ്യ ഹൈഡ്രജൻ ഇന്ധന വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (VTOL) എയർക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ)യും അനെർട്ട് ഉം ധാരണാപത്രം ഒപ്പുവെച്ചു. പുനരുപയോഗ ഊർജതുറയിൽ വലിയ മുന്നേറ്റമായി കണക്കാക്കുന്ന ഈ പദ്ധതിയിലൂടെ ചെറുവിമാന സേവന മേഖലയിൽ സമൂല മാറ്റം വരുത്തുകയാണ് ലക്ഷ്യം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പാക്കുന്ന […]