മാർച്ച്‌ 7, 2026
T20 Rankings updated

ടി20 റാങ്കിംഗ്: വരുണ്‍ ചക്രവര്‍ത്തിക്ക് ചരിത്ര നേട്ടം; സൂര്യക്കും ഗില്ലിനും സഞ്ജുവിനും തിരിച്ചടി

ദില്ലി: ഐസിസിയുടെ പുതിയ ടി20 റാങ്കിംഗ് പുറത്തുവന്നപ്പോൾ ഇന്ത്യൻ ടീമിന് സന്തോഷവും നിരാശയും ഒരുപോലെ. ബൗളര്‍മാരില്‍ റെക്കോര്‍ഡ് നേട്ടവുമായി വരുണ്‍ ചക്രവര്‍ത്തി ചരിത്രം കുറിച്ചപ്പോള്‍, ബാറ്റിംഗ് റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് സ്ഥാനനഷ്ടം നേരിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ പ്രകടനങ്ങളാണ് പുതിയ റാങ്കിംഗില്‍ നിർണായകമായത്. പുതിയ റാങ്കിംഗിലും ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ വരുണ്‍ ചക്രവര്‍ത്തി, 818 റേറ്റിംഗ് പോയിന്റ് നേടി ചരിത്രനേട്ടം സ്വന്തമാക്കി. ഇതോടെ 2017ല്‍ ജസ്പ്രീത് ബുമ്ര നേടിയിരുന്ന […]