മാർച്ച്‌ 7, 2026
T20 World Cup team

ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുന്നോടിയായി ആകാശ് ചോപ്രയുടെ ടീം; വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക്, ഓപ്പണറായി സഞ്ജു

ദില്ലി:ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര പൂർത്തിയായതിന് ശേഷമായിരിക്കും ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുമായുള്ള ഇന്ത്യൻ ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം. ഇതിന് മുന്നോടിയായി, മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര തന്റെ അഭിപ്രായത്തിലുള്ള ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ആകാശ് ചോപ്ര തെരഞ്ഞെടുത്ത ടീമിൽ ഏറ്റവും ശ്രദ്ധേയമായ തീരുമാനം ഹാർദ്ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയതാണ്. […]