കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനദുരന്തം; മൂന്ന് പൊലിസുകാരിക്ക് പരുക്ക്
കരുനാഗപ്പള്ളി: ടിയർ ഗ്യാസ് പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. കരുനാഗപ്പള്ളി സബ്‌ഡിവിഷനിലെ പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെൽ അപ്രതീക്ഷിതമായി പൊട്ടി തെറിച്ചത്. പരുക്കേറ്റ രണ്ട് വനിതാ ഉദ്യോഗസ്ഥരുമും ഒരു പുരുഷ ഉദ്യോഗസ്ഥനും ചവറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യമായി ഉപയോഗിച്ചപ്പോൾ ടിയർ ഗ്യാസ് പൊട്ടാതെ പോയതിനെ തുടർന്ന് വീണ്ടും ലോഡ് ചെയ്തപ്പോൾ തന്നെ പൊട്ടിത്തെറിയാണ് ഉണ്ടായതെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി കരുനാഗപ്പള്ളി എസിപി അറിയിച്ചു.







































































































































































































































































































































