ആഗോള കളക്ഷൻ 17 കോടി; നെറ്റ്ഫ്ലിക്സ് 16 കോടി മുടക്കി വാങ്ങിയ അനശ്വര രാജൻ ചിത്രം ഒടിടിയിൽ
ഹൈദരാബാദ് / കൊച്ചി:മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായികനിരയിലേക്ക് ഉയർന്ന അനശ്വര രാജൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ‘ചാമ്പ്യൻ’ ഒടിടി റിലീസിലൂടെ വീണ്ടും ശ്രദ്ധ നേടുന്നു. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിലെത്തിയ ഈ തെലുങ്ക് സ്പോർട്സ് ആക്ഷൻ ഡ്രാമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ചാമ്പ്യൻ ലോകവ്യാപകമായി 17 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. ഒടിടി റിലീസ് അവകാശങ്ങൾക്കായി നെറ്റ്ഫ്ലിക്സ് 16 കോടി രൂപ ചെലവഴിച്ചുവെന്നാണ് സിനിമാ ട്രേഡ് വൃത്തങ്ങൾ […]







































































































































































































































































































































