രാജ്യത്തെ റീട്ടെയില്‍ വായ്പ വളര്‍ച്ച മിതമായ നിലയില്‍
കൊച്ചി: വായ്പ ആവശ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലെ പൊതുവായ ഇടിവും വായ്പ പദ്ധതികളില്‍ ക്രെഡിറ്റ് വിതരണം കുറയുന്നതുമാണ് 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ഇന്ത്യയിലെ റീട്ടെയില്‍ ക്രെഡിറ്റ് വളര്‍ച്ച മിതമായ നിലയില്‍ തുടരാന്‍ കാരണമെന്ന് ട്രാന്‍സ് യൂണിയന് സിബില്‍ എംഡിയും സിഇഒയുമായ ഭവേഷ് ജെയിന് പറഞ്ഞു. 2023ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോഗാധിഷ്ഠിത വായ്പകളായ ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, ഉപഭോക്തൃ ഡ്യുറബിള്‍ വായ്പകള്‍ എന്നിവയില്‍ ഇടിവ് കാണപ്പെട്ടു. 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തിലെ ട്രാന്‍സ് യൂണിയന് […]