മാർച്ച്‌ 7, 2026
Tumakuru Monkey Death

വനമേഖലയിൽ കൂട്ടമരണം; രണ്ട് ദിവസത്തിനിടെ 11 കുരങ്ങുകൾ ചത്ത നിലയിൽ, തുമകൂരുവിൽ ദുരൂഹ അന്വേഷണം

ബെംഗളൂരു: കർണാടകയിലെ തുമകൂരുവിൽ വനമേഖലയിൽ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം ആശങ്ക ഉയർത്തുന്നു. രണ്ട് ദിവസത്തിനിടെ രണ്ട് ലങ്കൂറുകൾ ഉൾപ്പെടെ 11 കുരങ്ങുകളുടെ ജഡങ്ങളാണ് കണ്ടെത്തിയത്. തുമകൂരു താലൂക്കിലെ ദേവരായണദുർഗ–ദുർഗദഹള്ളി വനമേഖലയിലാണ് ദുരൂഹ സംഭവമുണ്ടായത്. അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം, 200 മുതൽ 500 മീറ്റർ വരെ വ്യാപിച്ച പ്രദേശങ്ങളിലായാണ് കുരങ്ങുകളുടെ ജഡങ്ങൾ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വനം വകുപ്പ് അടിയന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പിടിഐ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ വിഷയം ഗൗരവതരമായി […]