തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം; കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്, എല്ലാവരും സുരക്ഷിതർ
കൊൽക്കത്ത: കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കൊൽക്കത്ത നെതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. തുർക്കിഷ് എയർലൈൻസ് 727 നമ്പർ വിമാനത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്ന 255 യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ വലത് എൻജിനിലാണ് ആകാശത്ത് വച്ച് തീപിടിത്തം […]







































































































































































































































































































































