മാർച്ച്‌ 7, 2026
TVK Karur rally tragedy

ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്; ദില്ലിയിൽ ഹാജരാകാൻ നിർദേശം

ചെന്നൈ: കരൂരിൽ ടിവികെ (തമിഴക വെട്രി കഴകം) സംഘടിപ്പിച്ച പ്രചാരണ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്ക് സിബിഐ സമൻസ് അയച്ചു. ഈ മാസം 12ന് ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാണ് സമൻസിൽ വ്യക്തമാക്കിയിരിക്കുന്നത്. കരൂർ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് സിബിഐയുടെ ഈ നടപടി, ഇത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ. 2025 സെപ്റ്റംബർ 27നാണ് കരൂരിൽ ടിവികെ സംഘടിപ്പിച്ച പ്രചാരണ റാലിക്കിടെ […]