സേലത്ത് വിജയ്യുടെ പൊതുയോഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ചു
തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ സേലത്തെ പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ഡിസംബർ 4-ന് യോഗം നടത്തുന്നതിനായി ടിവികെ സമർപ്പിച്ച അപേക്ഷ ജില്ലാ പൊലീസ് മേധാവിയാണ് നിരസിച്ചത്. കാർത്തിക ദീപം ആഘോഷവുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ ക്ഷേത്രത്തിലെ സുരക്ഷാ ചുമതലകളിലേക്ക് പൊലീസ് സേനയെ വിന്യസിക്കേണ്ടതിനാലാണെന്ന് എസ്പി വ്യക്തമാക്കി. അതോടൊപ്പം, ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ 6-ന് പൊതുയോഗങ്ങൾ അനുവദിക്കാനാകില്ലെന്നും അറിയിച്ചു. എന്നാൽ മറ്റൊരു തീയതിക്കായി അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് പൊലീസ് സൂചന നൽകി. ഡിസംബർ രണ്ടാമത്തെ വാരത്തേക്കുള്ള […]







































































































































































































































































































































