തപാല്‍ വോട്ട് ഇടപെടൽ വിവാദം: ജി സുധാകരന്‍ക്കെതിരേ കേസ്
മൂന്നര പതിറ്റാണ്ടിന് മുമ്പ് നടന്ന തപാല്‍ വോട്ട് കൃത്രിമം സംബന്ധിച്ച വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി സുധാകരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിയമോപദേശം ലഭിച്ചതിനു ശേഷമായിരുന്നു നടപടിയെന്നു പൊലീസ് വ്യക്തമാക്കി. 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ തപാല്‍ വോട്ടുകള്‍ തുറന്ന് തിരുത്തിയതുമായി ബന്ധപ്പെട്ട് ജി സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിന് വഴിവെച്ചത്. ഇക്കാര്യം പോളിറ്റ് ബ്യൂറോ അംഗം ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് തുറന്നു പറഞ്ഞത്. അന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.വി. […]