തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കണക്കുകളിൽ വൈരുദ്ധ്യമെന്ന് ആരോപിച്ച് രാഷ്ട്രീയ കക്ഷികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ ഗുരുതര പിശകുകളുണ്ടെന്ന ആരോപണവുമായി പ്രധാന രാഷ്ട്രീയ കക്ഷികൾ രംഗത്ത്. തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് പെട്ടെന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെയെന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും ശക്തമായ സംശയം ഉന്നയിച്ചു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 എണ്ണം മരണപ്പെട്ടവരുടേതാണെന്ന കണക്കിലാണ് സിപിഐ സംശയം പ്രകടിപ്പിച്ചത്. ഇത്രയും വലിയ തോതിൽ […]







































































































































































































































































































































