മാർച്ച്‌ 7, 2026
Wayanad Disaster Victims: Rahul Gandhi Lays Foundation

വയനാട് ദുരന്തബാധിതർക്കായി വീടുകൾ: തറക്കല്ലിട്ട് Rahul Gandhi

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന് തറക്കല്ലിട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ അസാമാന്യ ധൈര്യത്തോടെയാണ് നേരിട്ടതെന്നും, ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്നത് അതിജീവനത്തിന്റെ ശക്തമായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണെന്നും, ദുരിതബാധിതർക്കായി വീടുകൾ നിർമിക്കുന്ന പദ്ധതി നിരവധി സങ്കീർണതകൾ കടന്നുപോയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. നിയമ നടപടിക്രമങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളും പൂർത്തിയാക്കേണ്ടി വന്നതിനാലാണ് പദ്ധതി വൈകിയതെന്നും […]