മുണ്ടക്കൈ-ചൂരൽമല: പുനരധിവാസ പ്രവർത്തനം സമയബന്ധിതമായി തീർക്കുമെന്ന് കളക്ടർ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ഒരു വർഷം പിന്നിടുമ്പോൾ, ദുരന്തബാധിതരുടെ പുനരധിവാസം ഉടനെ തന്നെ പുരോഗമിക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡോ. ഡി.ആർ. മേഘശ്രീ അറിയിച്ചു. വിശദമായ സ്ഥലപരിശോധനയ്ക്കുശേഷമാണ് വീടുകൾക്കായി സ്ഥലം നിശ്ചയിച്ചതെന്നും നിർമ്മാണത്തിൽ വൈകിപ്പ് ഉണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി. “വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാകും. കാലതാമസം ഉണ്ടായിട്ടില്ല.ദുരന്തബാധിതരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് സ്ഥലം നിശ്ചയിച്ചത്.ഇനി പ്രതിസന്ധികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.” കളക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. അർഹതയുള്ള മുഴുവൻ പേരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തും. പടവെട്ടിക്കുന്നി മേഖലയിലെ ആശങ്കകളും സർക്കാരിന്റെ […]







































































































































































































































































































































