മാർച്ച്‌ 7, 2026
#Business #latest news #Most Populer #Top News #Trending Topics

ആമസോണിന്റെ കയ്‌പെര്‍ പദ്ധതിക്ക് തുടക്കം: സ്റ്റാര്‍ലിങ്കിന് പോരാളിയായി 27 ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചു

satellite launch

ഫ്ലോറിഡ: ഇലോൺ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനത്തിന് കടുത്ത മത്സരമായി ആമസോണിന്റെ കയ്‌പെര്‍ പദ്ധതിയുടെ ആദ്യ ചുവടുവയ്‌പ്പ്. ആമസോണ്‍ ആകെ 3,236 കൃത്രിമ ഉപഗ്രഹങ്ങള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റിലേയ്ക്ക് അയക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും അതില്‍ ആദ്യ 27 ഉപഗ്രഹങ്ങളാണ് ഇപ്പോള്‍ വിജയകരമായി വിക്ഷേപിച്ചത്.

ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് ബോയിംഗിന്റെ അറ്റ്‌ലസ് വി റോക്കറ്റിലൂടെ ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തിലേയ്ക്ക് അയച്ചത്.

പദ്ധതി വൈകിയതിന്റെ പിന്നില്‍

ആദ്യമായി 2019ല്‍ പ്രഖ്യാപിച്ച കയ്‌പെര്‍ പദ്ധതി പലതവണ വൈകി. ഈ വര്‍ഷം ഏപ്രില്‍ 9ന് വിക്ഷേപിക്കാനിരുന്ന ആദ്യ ബാച്ച് മോശം കാലാവസ്ഥ കാരണം മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനാല്‍ കയ്‌പെറിന് തുടക്കം കുറിച്ചത് 2025ലാണ്.

2026 വരെ ടാര്‍ഗറ്റ്

യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (FCC) തീരുമാനിച്ച പ്രകാരം 2026 മധ്യത്തോടെ ആമസോണ്‍ കായ്‌പെര്‍ പദ്ധതിയുടെ പകുതി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കണം. വൈകിയതുകൊണ്ടു അധിക സമയം ആവശ്യപ്പെടേണ്ടിവന്നേക്കും.

2025ല്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍

2025ല്‍ കയ്‌പെറിന്റെ അഞ്ച് വിക്ഷേപണങ്ങള്‍ കൂടി ആമസോണ്‍ നടത്തും. ഈ ഉപഗ്രഹങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്‍റര്‍നെറ്റ് സേവനം നൽകുകയാണ് ലക്ഷ്യം.

മറ്റു സേവനദാതാക്കള്‍ക്കുള്ള വെല്ലുവിളി

സ്റ്റാര്‍ലിങ്കിന് പുറമെ, AT&T, T-Mobile പോലുള്ള ടെലികോം കമ്പനികള്‍ക്കും കയ്‌പെര്‍ ഒരു പുതിയ വെല്ലുവിളിയാകും. ആദ്യ 27 ഉപഗ്രഹങ്ങളുടെ സിഗ്നല്‍ നില കുറിച്ചുള്ള വിവരം ആമസോണ്‍ ഉടന്‍ പുറത്തുവിടും.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു