ഹീറ്റ് 2: ക്രിസ്ത്യൻ ബെയ്ലും ലിയനാർഡോ ഡികാപ്രിയെയും ഒന്നിപ്പിക്കുന്ന ഹോളിവുഡ് ചിത്രം
മൈക്കിൾ മാൻ സംവിധാനം ചെയ്യുന്ന ഹീറ്റ് 2 എന്ന ചിത്രത്തിലൂടെയാണ് ഈ സൂപ്പർസ്റ്റാർ കൂട്ടുകെട്ട് രൂപപ്പെടുന്നത്.
1995-ൽ അൽ പച്ചീനോയും റോബർട്ട് ഡീ നീറോയും മുഖ്യവേഷത്തിൽ എത്തിയ ഹീറ്റ് വമ്പൻ ഹിറ്റായിരുന്നു. അതിന്റെ തുടർച്ചയാണോ ഹീറ്റ് 2, അതേ യൂണിവേഴ്സിൽ നടക്കുന്ന മറ്റൊരു കഥയാണോ, അതോ റീമേക്ക് ആണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആദ്യ ചിത്രത്തിലെ ഗുണ്ടാസംഘത്തിന്റെ തലവനും ഒരു പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ പ്രശംസ നേടിയിരുന്നു. ഡികാപ്രിയോയുടെയും ബെയ്ലിന്റെയും ഒന്നിച്ചുവരവിനെ ലോക സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
മുൻകാലത്ത്, താൻ നേടിയ പല വേഷങ്ങളും ആദ്യം സംവിധായകർ ഡികാപ്രിയോയോട് പറഞ്ഞവയായിരുന്നുെന്ന് ക്രിസ്ത്യൻ ബെയ്ൽ തന്നെ പറഞ്ഞിരുന്നു. ഇരുവരും ഇതിനുമുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, ‘ഔട്ട് ഓഫ് ദി ഫർനസ്’ എന്ന ചിത്രത്തിൽ ഡികാപ്രിയോ സഹനിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. അനാഥ കുട്ടികൾക്കായി ബെയ്ൽ നിർമിച്ച ഗ്രാമത്തിനും ഡികാപ്രിയോ സാമ്പത്തിക സഹായം നൽകിയിരുന്നു.









































































































































































































































































































































