രജനികാന്ത് ചിത്രമായ ‘അണ്ണാമലൈ’ വീണ്ടും റീ റിലീസിന് തയ്യാറാകുന്നു
റീ റിലീസുകളുടെ തരംഗം തുടരുമ്പോൾ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ ക്ലാസിക് ചിത്രമായ ‘അണ്ണാമലൈ’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 1992ൽ പുറത്തിറങ്ങി വൻ വിജയമെടുത്ത ഈ ചിത്രം ഡിസംബർ 12ന് റീ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ രജനികാന്ത് ടൈറ്റിൽ കഥാപാത്രമായ അണ്ണാമലയായി എത്തി വിസ്മയം തീർത്തിരുന്നു. കൂടാതെ, ഖുശ്ബു, ശരത് ബാബു, രേഖ, രാധാ രവി, മനോരമ തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തി. ആക്ഷൻ, ഡ്രാമ, ഇമോഷൻ എന്നിവയുടെ മികച്ച പിണയമായിരുന്നു ചിത്രം.
റജനികാന്ത് അവസാനമായി നായകനായി എത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’യിലാണ്. അനിരുദ്ധിന്റെ സംഗീതവും ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ പിന്തുണയായി. നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തപ്പോൾ ആമിർ ഖാൻ പ്രത്യേക അതിഥി കഥാപാത്രമായി എത്തി.
ഇതിനിടെ, റീ റിലീസ് തരംഗത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടിയിരിക്കുന്നത് ‘ബാഹുബലി: ദി എപിക്’ ആണ്. രാജമൗലിയുടെ മേൽനോട്ടത്തിൽ റീഎഡിറ്റിന്റെയും റീമാസ്റ്ററിംഗിന്റെയും ശേഷമാണ് ചിത്രം വീണ്ടും പുറത്തിറങ്ങിയത്. നവംബർ 2ന് പുറത്തിറങ്ങിയ ഈ വേർഷൻ ആഗോളതലത്തിൽ 51 കോടിയിലധികം രൂപ സമ്പാദിച്ചു.









































































































































































































































































































































