ചെന്നൈയില്‍ ചരിത്രജയം നേടി കേരള ബ്ലാസ്റ്റേഴ്സ്
ചെന്നൈയിന് എഫ്സി 1 കേരള ബ്ലാസ്റ്റേഴ്സ് 3. ഏഴാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. ചെന്നൈയിന് 18 പോയിന്റുമായി പത്താം സ്ഥാനത്തും. ചെന്നൈ: ടീമൊന്നാകെ കളം നിറഞ്ഞുകളിച്ച മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പുതുചരിത്രം കുറിച്ചു. ചെന്നൈയിന് എഫ്സിയെ 3-1ന് വീഴ്ത്തിയ ടീം, ഐഎസ്എല്‍ ചരിത്രത്തില്‍ ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ആദ്യജയം ആവോളം ആഘോഷിച്ചു. മൂന്നാം മിനിറ്റില്‍ ജീസസ് ജിമിനെസിലൂടെ ഗോള്‍വേട്ട തുടങ്ങിയ ബ്ലാസ്റ്റേഴ്സിനായി 45+3 മിനിറ്റില്‍ കോറു […]