മാർച്ച്‌ 7, 2026
Kerala Govt Offices Five Day Work Plan

സർക്കാർ ഓഫീസുകൾക്ക് 5 പ്രവൃത്തി ദിനം; സമയക്രമം പുനഃക്രമീകരിക്കാൻ നീക്കം, സർവീസ് സംഘടനകൾ സ്വാഗതം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിർദേശത്തെ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തു. ജീവനക്കാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് അജണ്ട തയ്യാറാക്കി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് വ്യക്തമാക്കി. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ്. അഞ്ചുദിന പ്രവർത്തി സമ്പ്രദായത്തിലേക്ക് […]

Vehicle Fitness Fee

വാഹന ഉടമകൾക്ക് വലിയ ആശ്വാസം; ഫിറ്റ്‌നസ് പുതുക്കൽ ഫീസ് 50% കുറച്ച് കേരള സർക്കാർ

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും പുതുക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അടുത്തിടെ കുത്തനെ വർധിപ്പിച്ച ഫീസിൽ നിന്ന് സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസം. കേന്ദ്ര നിരക്കുകൾ 50 ശതമാനം കുറച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിറക്കി. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ച പുതിയ ഫീസ് നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. 2025ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് പുതുക്കൽ ഫീസ് വലിയ തോതിൽ വർധിപ്പിച്ചതിനെ തുടർന്ന് വ്യാപക […]

A BLO collapse in Kasaragod

കാസർകോട്‌: എസ്ഐആർ ചുമതല നിർവഹിക്കുന്നതിനിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി അധ്യാപികയും ബിഎൽഒയുമായ ശ്രീജ ഇന്ന് രാവിലെ എസ്ഐആർ ജോലിക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണു. ഉടൻ തന്നെ കൊന്നക്കാടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ബിഎൽഒമാർക്ക് അമിത ജോലിഭാരം ഏൽപ്പിക്കപ്പെടുന്നുവെന്നാരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ സംഭവം. കണ്ണൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ഒരു ബിഎൽഒ ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് തുടരുന്നത്. കോഴിക്കോട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷൻ നേതൃത്വത്തിൽ ബിഎൽഒമാർ […]

school admission for guest workers’ children

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച ഉറപ്പാക്കാൻ സർക്കാർ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി തേടി എത്തുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ കർശന നടപടികളിലേക്ക്. ഇവരുടെ വാസസ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് എല്ലാ കുട്ടികളെയും സ്കൂളിലേക്ക് കൊണ്ടുവരാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെയ് മാസത്തിൽ ആരംഭിക്കുന്ന ഈ പദ്ധതി, സ്കൂൾ പ്രവേശനം ഉറപ്പാക്കലിനായി സംസ്ഥാനതലത്തിൽ ഏകോപിതമായ ശ്രമമാണ്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കളുടെ സമിതി ഭാരവാഹികൾ എന്നിവരുടെ സഹായം ഏറ്റെടുക്കും. മെയ് 7ന് […]