കാസർകോട്: എസ്ഐആർ ചുമതല നിർവഹിക്കുന്നതിനിടെ ബിഎൽഒ കുഴഞ്ഞുവീണു
കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി അധ്യാപികയും ബിഎൽഒയുമായ ശ്രീജ ഇന്ന് രാവിലെ എസ്ഐആർ ജോലിക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണു. ഉടൻ തന്നെ കൊന്നക്കാടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ബിഎൽഒമാർക്ക് അമിത ജോലിഭാരം ഏൽപ്പിക്കപ്പെടുന്നുവെന്നാരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ സംഭവം. കണ്ണൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ഒരു ബിഎൽഒ ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് തുടരുന്നത്. കോഴിക്കോട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷൻ നേതൃത്വത്തിൽ ബിഎൽഒമാർ […]

















































































































































































































































































































































































