മാർച്ച്‌ 7, 2026
Kerala reschedules school Christmas vacation

ക്രിസ്മസ് അവധി പുനക്രമീകരണം: സ്കൂളുകൾക്ക് 12 ദിവസത്തെ നീണ്ട അവധി; ജനുവരി 5ന് ഇനി ക്ലാസ് തുടങ്ങും

 പതിവിലേതിനെ അപേക്ഷിച്ച് ഇത്തവണ വിദ്യാർത്ഥികൾക്ക് കൂടുതൽ ദിവസങ്ങളാണ് അവധി ലഭിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 4 വരെ 12 ദിവസമാണ് ക്രിസ്മസ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയായി നൽകാറുള്ളത്. അർധവാർഷിക പരീക്ഷകൾ അവസാനിക്കുന്ന 23-നാണ് സ്കൂളുകൾ അടയ്ക്കുക. 24-ന് അവധി ആരംഭിക്കുകയും, അവധിക്ക് ശേഷം സ്കൂളുകൾ ജനുവരി 5-ന് പുനരാരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളാണ് ഈ വർഷത്തെ പരീക്ഷ തീയതികളിലും അവധി ദിവസങ്ങളിലും […]

school students

ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറായി ഉയർത്താൻ സർക്കാർ നീക്കം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കി ഉയർത്താനുള്ള നീക്കത്തിൽ സർക്കാർ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2026-27 അധ്യയന വർഷം മുതൽ പുതിയ പരിഷ്‌കരണം നടപ്പിലാക്കാനാകുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ കേരളത്തിൽ അഞ്ചു വയസ്സിലാണ് കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നത്. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിനായി കൂടുതൽ അനുയോജ്യരാകുന്നത് ആറാം വയസ്സിലാണ്. അതിനാൽ, ആധുനിക വിദ്യാഭ്യാസരീതികൾ പിന്തുടരുന്ന രാജ്യങ്ങളിൽ അഞ്ചിന് പകരം ആറുവയസ്സാണ് പ്രവേശന പ്രായമായി […]