ജൂലൈ 24, 2026
Kerala Monsoon Alert:

കനത്ത മഴ: കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യവും അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ […]

Kerala reschedules school Christmas vacation

ക്രിസ്മസ് അവധി പുനക്രമീകരണം: സ്കൂളുകൾക്ക് 12 ദിവസത്തെ നീണ്ട അവധി; ജനുവരി 5ന് ഇനി ക്ലാസ് തുടങ്ങും

 പതിവിലേതിനെ അപേക്ഷിച്ച് ഇത്തവണ വിദ്യാർത്ഥികൾക്ക് കൂടുതൽ ദിവസങ്ങളാണ് അവധി ലഭിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 4 വരെ 12 ദിവസമാണ് ക്രിസ്മസ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയായി നൽകാറുള്ളത്. അർധവാർഷിക പരീക്ഷകൾ അവസാനിക്കുന്ന 23-നാണ് സ്കൂളുകൾ അടയ്ക്കുക. 24-ന് അവധി ആരംഭിക്കുകയും, അവധിക്ക് ശേഷം സ്കൂളുകൾ ജനുവരി 5-ന് പുനരാരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളാണ് ഈ വർഷത്തെ പരീക്ഷ തീയതികളിലും അവധി ദിവസങ്ങളിലും […]