സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിങ്സ്; ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ
ടീം ഇന്ത്യയെ ട്വന്റി20 ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ച നിർണായക ജയത്തിൽ നായകവേഷം ധരിച്ചത് മലയാളി താരം സഞ്ജു സാംസൺ. സൂപ്പർ 8 ഘട്ടത്തിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസാണ് ഇന്ത്യയ്ക്ക് വിജയവഴി തുറന്നത്. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. അഭിഷേക് ശർമയും ഇഷാൻ കിഷനും വേഗത്തിൽ പുറത്തായതോടെ ടീം സമ്മർദത്തിലായി. എന്നാൽ, നിർണായക ഘട്ടത്തിൽ ക്രീസിൽ ഉറച്ചുനിന്ന സഞ്ജു സാംസൺ ആത്മവിശ്വാസത്തോടെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. […]







































































































































































































































































































































