രജനികാന്ത് ചിത്രമായ ‘അണ്ണാമലൈ’ വീണ്ടും റീ റിലീസിന് തയ്യാറാകുന്നു
റീ റിലീസുകളുടെ തരംഗം തുടരുമ്പോൾ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ ക്ലാസിക് ചിത്രമായ ‘അണ്ണാമലൈ’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 1992ൽ പുറത്തിറങ്ങി വൻ വിജയമെടുത്ത ഈ ചിത്രം ഡിസംബർ 12ന് റീ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ രജനികാന്ത് ടൈറ്റിൽ കഥാപാത്രമായ അണ്ണാമലയായി എത്തി വിസ്മയം തീർത്തിരുന്നു. കൂടാതെ, ഖുശ്ബു, ശരത് ബാബു, രേഖ, രാധാ രവി, മനോരമ തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തി. ആക്ഷൻ, ഡ്രാമ, ഇമോഷൻ എന്നിവയുടെ മികച്ച […]







































































































































































































































































































































