സെൻസർ ബോർഡിന് തിരിച്ചടി; വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതി അനുമതി
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് നായകനാകുന്ന ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി സെൻസർ ബോർഡിനോട് നിർദേശിച്ചു. ജസ്റ്റിസ് പി. ടി. ആശയാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് താൽക്കാലികമായി വിരാമമിട്ടിരിക്കുകയാണ്. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ ഉറപ്പ് നൽകിയ ശേഷം എന്തിനാണ് റിവൈസിംഗ് കമ്മിറ്റിക്ക് വിടുന്നതെന്ന ചോദ്യം കോടതി വാദത്തിനിടെ ഉന്നയിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റിയിലെ അംഗം […]







































































































































































































































































































































