ജൂലൈ 24, 2026
P Bharathiraja

തമിഴ് സിനിമയുടെ ഗ്രാമീണ മുഖം സൃഷ്ടിച്ച സംവിധായകൻ പി. ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രലോകത്തെ പുതിയ വഴികളിലേക്ക് നയിച്ച പ്രശസ്ത സംവിധായകൻ പി. ഭാരതിരാജ അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളുടെ പരിമിതികളിൽ നിന്ന് ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് എത്തിച്ച സംവിധായകനെന്ന നിലയിലാണ് ഭാരതിരാജയെ സിനിമാപ്രേമികൾ ഓർക്കുന്നത്. ഗ്രാമങ്ങളുടെ സൗന്ദര്യവും മനുഷ്യബന്ധങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും സിനിമയിൽ ശക്തമായി അവതരിപ്പിച്ച അദ്ദേഹത്തിന് തമിഴ് സിനിമയിൽ പ്രത്യേക സ്ഥാനമുണ്ട്. 1941 ജൂലൈ 17-ന് തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള അല്ലിനഗരത്തിലാണ് ചിന്നസാമിയായി […]

Jananayakan Releas

സെൻസർ ബോർഡിന് തിരിച്ചടി; വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതി അനുമതി

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് നായകനാകുന്ന ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി സെൻസർ ബോർഡിനോട് നിർദേശിച്ചു. ജസ്റ്റിസ് പി. ടി. ആശയാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് താൽക്കാലികമായി വിരാമമിട്ടിരിക്കുകയാണ്. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ ഉറപ്പ് നൽകിയ ശേഷം എന്തിനാണ് റിവൈസിംഗ് കമ്മിറ്റിക്ക് വിടുന്നതെന്ന ചോദ്യം കോടതി വാദത്തിനിടെ ഉന്നയിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റിയിലെ അംഗം […]