കെഎസ്ഇബി മസ്ദൂർ നിയമനം: യോഗ്യത ഉയർത്തി, വനിതകൾക്കും അവസരം
തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂർ നിയമനവുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തി. ഇനി മുതൽ അപേക്ഷകർ പത്താം ക്ലാസും ഐടിഐയും പാസായിരിക്കണമെന്നാണ് പുതുക്കിയ നിബന്ധന. ഇതുവരെ എട്ടാം ക്ലാസ് പാസാകാത്തവർക്കുപോലും അപേക്ഷിക്കാമായിരുന്നു.
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് പുതുക്കലുകൾ നടപ്പാക്കി. ഇതോടൊപ്പം, മസ്ദൂർ നിയമനത്തിന് ഇനി വനിതകളും അപേക്ഷിക്കാമെന്ന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. നിലവിൽ ഈ പദവിക്ക് അവസരം ലഭിച്ചിരുന്നത് പുരുഷന്മാർക്കുമാത്രമായിരുന്നു.









































































































































































































































































































































