ജൂലൈ 24, 2026
KSEB

വൈദ്യുതി ഉപഭോഗം ഉയരുന്നു; ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാൻ സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി ആവശ്യകത വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി. മഴ കുറഞ്ഞ സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ […]

KSEB

കെഎസ്ഇബിയുടെ നിർണായക അറിയിപ്പ്; നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് ഭാഗിക വൈദ്യുതി നിയന്ത്രണം

Kerala State Electricity Board സംസ്ഥാനത്തെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നിയന്ത്രണം ബാധിക്കുക. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലാണ് തകരാർ കണ്ടെത്തിയത്. ഇത് പരിഹരിക്കുന്നതിനായി അടിയന്തര ഷട്ട്ഡൗൺ അനിവാര്യമാണെന്ന് […]

കെഎസ്ഇബി മസ്ദൂർ നിയമനം

കെഎസ്ഇബി മസ്ദൂർ നിയമനം: യോഗ്യത ഉയർത്തി, വനിതകൾക്കും അവസരം

തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂർ നിയമനവുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തി. ഇനി മുതൽ അപേക്ഷകർ പത്താം ക്ലാസും ഐടിഐയും പാസായിരിക്കണമെന്നാണ് പുതുക്കിയ നിബന്ധന. ഇതുവരെ എട്ടാം ക്ലാസ് പാസാകാത്തവർക്കുപോലും അപേക്ഷിക്കാമായിരുന്നു. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് പുതുക്കലുകൾ നടപ്പാക്കി. ഇതോടൊപ്പം, മസ്ദൂർ നിയമനത്തിന് ഇനി വനിതകളും അപേക്ഷിക്കാമെന്ന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. നിലവിൽ ഈ പദവിക്ക് അവസരം ലഭിച്ചിരുന്നത് പുരുഷന്മാർക്കുമാത്രമായിരുന്നു.