മാർച്ച്‌ 7, 2026
#latest news #News

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് ഇനി കൂടുതൽ പഠന സമയം

Kerala High School New Timings Announced

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് ഇനി കൂടുതൽ പഠന സമയം. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിനുസൃതമായി, ഇനി മുതൽ സ്കൂൾ സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ നീട്ടിയിരിക്കുന്നു. പുതിയ സമയക്രമം, ഹൈക്കോടതി നിർദ്ദേശിച്ച 220 അധ്യയനദിനങ്ങൾ പൂർണ്ണമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

രാവിലെയും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റ് വീതമുള്ള ഈ സമയവ്യത്യാസം, പഠന മണിക്കൂറുകൾ കൂട്ടുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നു. ഒന്ന് മുതൽ നാലാം ക്ലാസുകൾ വരെയുള്ള വിദ്യാര്‍ത്ഥികൾക്ക് ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കില്ല. യുപി വിഭാഗത്തിൽ മാസത്തിൽ രണ്ട് ശനിയാഴ്ചകൾ മാത്രം ക്ലാസുകൾ നടത്തും.

ഹൈസ്കൂളുകൾക്ക് ആറ് ശനിയാഴ്ചകൾ പ്രവർത്തി ദിവസങ്ങളായിരിക്കുമെന്നും, മൊത്തം 25 ശനിയാഴ്ചകളെ പ്രവർത്തിദിനങ്ങളായി പരിഗണിച്ചുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിരിക്കുകയാണ്. പക്ഷേ ഈ നീക്കം അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി. കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു തുടങ്ങിയ സംഘടനകൾ നിയമവിരുദ്ധമെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരായ നടപടിയാണിതെന്ന് ആരോപണമുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു