ജൂൺ 8, 2026
Kerala SSLC 2025

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 ശതമാനം വിജയം, മുന്നിൽ തിരുവനന്തപുരം മേഖല

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 82.50 ശതമാനം വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് ഇത്തവണയും മുന്നിലെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഇത്തവണ കുറവായതാണ് ശ്രദ്ധേയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു പരീക്ഷകൾ നടന്നത്. ആകെ 18,59,551 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. പെൺകുട്ടികളാണ് ഇത്തവണയും മികച്ച വിജയം നേടിയത്. 88.86 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം അതിനേക്കാൾ താഴെയായിരുന്നു. cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ […]

Kerala High School New Timings Announced

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് ഇനി കൂടുതൽ പഠന സമയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് ഇനി കൂടുതൽ പഠന സമയം. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിനുസൃതമായി, ഇനി മുതൽ സ്കൂൾ സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ നീട്ടിയിരിക്കുന്നു. പുതിയ സമയക്രമം, ഹൈക്കോടതി നിർദ്ദേശിച്ച 220 അധ്യയനദിനങ്ങൾ പൂർണ്ണമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റ് വീതമുള്ള ഈ സമയവ്യത്യാസം, പഠന മണിക്കൂറുകൾ കൂട്ടുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നു. ഒന്ന് മുതൽ നാലാം ക്ലാസുകൾ വരെയുള്ള വിദ്യാര്‍ത്ഥികൾക്ക് ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കില്ല. […]