ലയണൽ മെസി ഒക്ടോബറിൽ ഇന്ത്യയിലെത്തുന്നു; അർജന്റീനയുടെ പ്രദർശന മത്സരം കേരളത്തിൽ
ന്യൂഡൽഹി: ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന്, അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. മെസിയെയും അർജന്റീന ദേശീയ ടീമിനെയും കാണാനുള്ള അഭിമാന നിമിഷം കേരളക്കരയ്ക്കാകുമോ ? 14 വർഷങ്ങൾക്ക് ശേഷമാണ് ലയണൽ മെസി വീണ്ടും ഇന്ത്യ സന്ദർശിക്കുന്നത്. എച്ച്എസ്ബിസി ഇന്ത്യ, അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക പങ്കാളിയായി മാറിയതിന് പിന്നാലെയാണ് മെസി ഉൾപ്പെടെയുള്ള അർജന്റീന ടീമിന്റെ ഇന്ത്യയിലെത്തലുമായി ബന്ധപ്പെട്ട വാർത്തകൾ വീണ്ടും മുന്നിലെത്തിയത്. ഒക്ടോബറിലെ മത്സരത്തിനായി കേരളം വേദിയാകുമോ? എച്ച്എസ്ബിസി ഇന്ത്യ പുറത്തിറക്കിയ […]