ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ ഗൂഢാലോചന; പൊലീസ് റിപ്പോർട്ട്
അറ്റ്‌ലാന്റ: ലോകകപ്പ് മത്സരത്തിനിടെ അർജന്റീന നായകൻ ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണി ഉണ്ടായിരുന്നതായി പൊലീസ് രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ട്. അറ്റ്‌ലാന്റയിലെ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിയെ ആക്രമിക്കാൻ പദ്ധതിയിട്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്പാനിഷ് മാധ്യമമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങൾ, ഒഫീഷ്യലുകൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെതിരെയും ഭീഷണികൾ ലഭിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേർ ബോംബുകളും AR-15 റൈഫിളുമായി എത്തുമെന്നായിരുന്നു അധികൃതർക്ക് ലഭിച്ച മുന്നറിയിപ്പ്. ഈ ഭീഷണിയിലും മെസ്സിയുടെ […]

















































































































































































































































































































































































































































