കനത്ത മൂടൽമഞ്ഞ് വില്ലനായി; മെസിയുടെ ദില്ലി സന്ദർശനം വൈകുന്നു, മുംബൈയിൽ കുടുങ്ങി വിമാനം
ദില്ലി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ ദില്ലി സന്ദർശനം കനത്ത മൂടൽമഞ്ഞ് മൂലം വൈകുന്നു. തലസ്ഥാനത്ത് ദൃശ്യപരിധി കുറഞ്ഞതിനെ തുടർന്ന് മെസി സഞ്ചരിക്കേണ്ട വിമാനം മുംബൈയിൽ നിന്നു പുറപ്പെടാൻ കഴിയാതെ നിർത്തിവച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30ഓടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തുമെന്നായിരുന്നു മുൻകൂട്ടി അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ വൈകിട്ട് നാലുമണിയോടെ മാത്രമേ ദില്ലിയിൽ എത്താനാകൂവെന്ന സൂചനകളാണ് ലഭിക്കുന്നത്. മെസിയെ നേരിൽ കാണാനായി കേരളത്തിൽ നിന്നുള്ള ആരാധകരടക്കം ആയിരക്കണക്കിന് പേർ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിന് പുറത്തു കാത്തുനിൽക്കുകയാണ്. 6,000 […]







































































































































































































































































































































