ഏപ്രിൽ 23, 2026
Messi football

സ്പാനിഷ് ക്ലബ് സ്വന്തമാക്കി ലയണൽ മെസി; ഫുട്ബോൾ ലോകത്ത് വലിയ ചർച്ച

സ്പെയിൻ: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് അർജന്റീനൻ സൂപ്പർ താരം ലയണൽ മെസി സ്പെയിനിലെ ഒരു ക്ലബ് സ്വന്തമാക്കി. സ്പെയിനിലെ നിയ പ്രവിശ്യയിൽ ആസ്ഥാനമായ അഞ്ചാം ഡിവിഷൻ ക്ലബ്ബായ യൂണിയോ എസ്‌പോർട്ടിവോ കോർണെല്ല (യുഇ കോർണെല്ല) യുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയിരിക്കുകയാണ് മെസി. ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്നതാണ് റിപ്പോർട്ടുകൾ. മെസി വളർന്നു വളർന്ന ക്ലബ്ബായ ബാഴ്‌സലോണയ്ക്ക് സമീപത്തുള്ള ഈ ക്ലബ്ബിനെ സ്വന്തമാക്കിയത് ഏറെ പ്രതീകാത്മക നീക്കമാണെന്നാണ് കായികലോകത്തിന്റെ വിലയിരുത്തൽ. ക്ലബ് ഏറ്റെടുക്കാൻ മെസി ചെലവഴിച്ച തുക […]

India vs Hong Kong Match Confirmed at Kaloor Stadium

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ–ഹോങ്കോങ് മത്സരം നിശ്ചയം; ഫീസ് അടച്ച് പ്രതിസന്ധിക്ക് വിരാമം

കൊച്ചി: ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ–ഹോങ്കോങ് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം മാർച്ച് 31-ന് തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചു. ജിസിഡിഎ ആവശ്യപ്പെട്ട സുരക്ഷാ നിക്ഷേപ തുക അടയ്ക്കാമെന്ന കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്എ) ഉറപ്പിന് പിന്നാലെയാണ് മത്സരത്തിന് വഴി തെളിഞ്ഞത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ലെന്ന കാരണത്താൽ സ്റ്റേഡിയം ഉപയോഗിക്കാൻ അനുവദിക്കാത്ത ജിസിഡിഎയുടെ കടുത്ത നിലപാടാണ് മുമ്പ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇതോടെ ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ അടക്കമുള്ളവർക്ക് സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്കു പോകേണ്ടി […]

Messi Delhi visit delayed

കനത്ത മൂടൽമഞ്ഞ് വില്ലനായി; മെസിയുടെ ദില്ലി സന്ദർശനം വൈകുന്നു, മുംബൈയിൽ കുടുങ്ങി വിമാനം

ദില്ലി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ ദില്ലി സന്ദർശനം കനത്ത മൂടൽമഞ്ഞ് മൂലം വൈകുന്നു. തലസ്ഥാനത്ത് ദൃശ്യപരിധി കുറഞ്ഞതിനെ തുടർന്ന് മെസി സഞ്ചരിക്കേണ്ട വിമാനം മുംബൈയിൽ നിന്നു പുറപ്പെടാൻ കഴിയാതെ നിർത്തിവച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30ഓടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്നായിരുന്നു മുൻകൂട്ടി അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ വൈകിട്ട് നാലുമണിയോടെ മാത്രമേ ദില്ലിയിൽ എത്താനാകൂവെന്ന സൂചനകളാണ് ലഭിക്കുന്നത്. മെസിയെ നേരിൽ കാണാനായി കേരളത്തിൽ നിന്നുള്ള ആരാധകരടക്കം ആയിരക്കണക്കിന് പേർ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്തു കാത്തുനിൽക്കുകയാണ്. 6,000 […]