പെനാൽറ്റി നഷ്ടമായത് വേദനിപ്പിച്ചു; അവസാന നിമിഷം ദൈവം സമ്മാനം നൽകി: മെസി
അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ 3-2ന് തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിലെത്തിയതിന് പിന്നാലെ മത്സരത്തിലെ നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നായകൻ ലിയോണൽ മെസി. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കാനാകാതിരുന്നത് തന്നെ ഏറെ നിരാശപ്പെടുത്തിയെന്നും ആ നിമിഷം ടീമിനെ താൻ നിരാശപ്പെടുത്തിയതായി തോന്നിയെന്നും മെസി മത്സരശേഷം പറഞ്ഞു. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ ലഭിച്ച മികച്ച അവസരം പാഴാക്കിയതിന് പിന്നാലെ അർജന്റീനയ്ക്ക് കാര്യങ്ങൾ കൂടുതൽ ദുഷ്കരമായി. 79-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായിരുന്ന ടീം പിന്നീട് അസാധാരണ […]















































































































































































































































































































































































































































