മെയ്‌ 19, 2025
#latest news #Most Populer #News #Top News

ഗുജറാത്തില്‍ അനധികൃത വിദേശികളെ പിടികൂടി; നാടുകടത്തല്‍ നടപടികൾ ആരംഭിച്ചു

illegal immigrants

അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താനി, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു. പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തി നിരവധി പേരെ കണ്ടെത്തി.

അഹമ്മദാബാദും സൂറത്തുമുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അർധരാത്രിയോടെ നടത്തിയ തെരച്ചിലിലാണ് 400ത്തിലധികം അനധികൃത താമസക്കാരെ കണ്ടെത്തിയത്. പിടിയിലായവരിൽ ഭൂരിഭാഗവും ബംഗ്ലാദേശ് പൗരന്മാരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെ നിയമ നടപടികളിലൂടെ നാടുകടത്താനുള്ള പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി നടത്തിയ ഫോണലാപ്പിൽ 48 മണിക്കൂറിനകം അനധികൃത പാകിസ്താനികളെ പുറത്താക്കണമെന്ന് നിർദേശം നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഗുജറാത്ത് പൊലീസിന്റെ ഈ ശക്തമായ നടപടി.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കേന്ദ്ര സർക്കാർ വിവിധ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ശ്രീനഗർ മെഡിക്കൽ കോളജ് അടക്കം ജീവനക്കാരുടെ അവധി നിയന്ത്രിക്കാനും അടിയന്തര നടപടികൾക്ക് സജ്ജമാകാനും നിർദേശം പുറപ്പെടുവിച്ചു.

ഭീകരവാദത്തിന് എതിരെ ശക്തമായ നടപടി തുടരുകയാണ് ഭരണകൂടം. പുൽവാമയിലെ ത്രാൽ, അനന്ത്നാഗിലെ ബിജ് ബെഹാര മേഖലകളിലെ ഭീകരരുടെ വീടുകൾ തകർത്തു. അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് ഇന്ന് പൊളിച്ചുവിട്ടത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ ഭീകര പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർത്തിട്ടുള്ളത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു