ജൂൺ 5, 2026
#latest news #News #Top News

കേരളത്തിൽ മഴ ശക്തം; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രത നിർദേശം

Kerala Summer Rain Alert

കാലവർഷം സജീവമായതോടെ കേരളത്തിൽ വ്യാപക മഴ തുടരുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ വരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ മുതൽ ശക്തമായ മഴ ലഭിച്ചു. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി വർധിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ജൂൺ 8 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകൾ:

  • പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഗതാഗതക്കുരുക്ക് അനുഭവപ്പെടാനും സാധ്യത.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക ഭീഷണി.
  • ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് അപകടങ്ങൾക്കും വൈദ്യുതി തടസങ്ങൾക്കും സാധ്യത.
  • വീടുകൾക്കും താൽക്കാലിക താമസസ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിക്കാം.
  • മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത.
  • മനുഷ്യർക്കും കന്നുകാലികൾക്കും പ്രതികൂല സാഹചര്യം ഉണ്ടാകാം.

ജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ:

  • അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.
  • അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക.
  • കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരുക.
  • ദുരന്തനിവാരണ വിഭാഗത്തിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നിർദേശങ്ങൾ പാലിക്കുക.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു