മെയ്‌ 27, 2026
#latest news #News

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് അവസാനിച്ചു; പ്രതിഷേധവുമായി സിപിഐഎം

Kerala Nativity Card Bill

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് Pinarayi Vijayanയുടെ കണ്ണൂരിലെ പാണ്ടാലമുക്കിലെ വസതിയില്‍ നടത്തിയ ഇഡി പരിശോധന അവസാനിപ്പിച്ചു. രാവിലെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകള്‍ക്ക് ശേഷമാണ് അവസാനിച്ചത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് മഹസറില്‍ വ്യക്തമാക്കുന്നത്.

അതേസമയം, മുന്‍ മന്ത്രി P. A. Mohammed Riyasിന്റെ കോഴിക്കോട് വസതിയിലും ഇഡി പരിശോധന നടത്തി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.

കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം നടത്തി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്ത് തടിച്ചുകൂടി. സാഹചര്യം നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു. പ്രവര്‍ത്തകരോട് പിന്‍മാറാന്‍ നേതാക്കള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

സംസ്ഥാന വ്യാപകമായും സിപിഐഎം പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് ഇഡി നടപടി എന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു