ജൂൺ 20, 2026
#latest news #News

ഡിഎംകെ സഖ്യത്തിൽ നിന്ന് ഐയുഎംഎൽ പിന്മാറി; ടിവികെയുമായി രാഷ്ട്രീയ സഹകരണം തുടരും

Vijay Salem Public Meeting

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് വഴിവെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെയുമായി (TVK) സഹകരണം തുടരാനാണ് പാർട്ടി നിലപാട് സ്വീകരിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വം ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ജനറൽ കൗൺസിൽ യോഗത്തിൽ വിവിധ രാഷ്ട്രീയ-സംഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട് 14 പ്രമേയങ്ങൾ അംഗീകരിച്ചു. അതേസമയം, തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലെ സഖ്യരൂപീകരണത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും ഐയുഎംഎൽ അറിയിച്ചു.

2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഐയുഎംഎല്ലിന് രണ്ട് സീറ്റുകൾ ലഭിച്ചിരുന്നു. പാപനാശം, വാണിയമ്പാടി മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി ഇരിടങ്ങളിലും വിജയം നേടിയിരുന്നു.

തമിഴ്നാട്ടിൽ ദീർഘകാലമായി നിലനിന്നിരുന്ന ഡിഎംകെ-ഐയുഎംഎൽ രാഷ്ട്രീയ ബന്ധത്തിൽ പുതിയ വഴിത്തിരിവാണ് ഈ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ടിവികെയുമായുള്ള സഹകരണം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു