മെയ്‌ 30, 2026
#latest news #News #politics

എസ്ഐ റാങ്ക് പട്ടികയിലെ 43 പേർക്ക് നിയമനം; ഉടൻ ഉത്തരവിറക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

Ramesh Chennithala

തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ (എസ്ഐ) റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 43 ഉദ്യോഗാർഥികൾക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

ജൂൺ 9ന് കാലാവധി അവസാനിക്കുന്ന എസ്ഐ റാങ്ക് പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. 2025 ജൂൺ 9ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 ജൂൺ 9ന് അവസാനിക്കാനിരിക്കെയാണ് നടപടി.

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി സർക്കാർ നീട്ടിയിരുന്നെങ്കിലും എസ്ഐ റാങ്ക് പട്ടികയ്ക്ക് ആ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതോടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടമാകുമെന്ന ആശങ്കയിൽ ഉദ്യോഗാർഥികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് നിവേദനം സമർപ്പിക്കുകയായിരുന്നു.

ഉദ്യോഗാർഥികളുടെ പരാതി പരിഗണിച്ച മന്ത്രി, കാലാവധി അവസാനിക്കുന്നതിന് മുമ്പ് അർഹരായവർക്ക് നിയമനം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിന് നിർദേശം നൽകി. റാങ്ക് പട്ടികയിലുള്ളവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു