ഷോപ്പിയാനിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന; ഭീകർക്കായി തിരച്ചിൽ തുടരുന്നു
ഷോപ്പിയാൻ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേനയ്ക്ക് വലിയ മുന്നേറ്റം. കൊല്ലപ്പെട്ടത് ലഷ്കർ-ഇ-തൊയ്ബ ഭീകരനാണെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
വനമേഖലയിൽ മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നതായി ഇൻപുട്ടുകൾ ലഭിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതോടെ പൊതുജനം നീങ്ങുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
ഭീകര സാന്നിദ്ധ്യത്തെക്കുറിച്ചുള്ള സൂചനയെത്തുടർന്ന് സൈന്യം ആക്രമണപരമായ തിരച്ചിലിന് തുടക്കം കുറിച്ചു. മുൻപ് റിപ്പോർട്ടുകൾക്കനുസരിച്ച് ഷോപ്പിയാൻ മേഖലയിലും സമീപപ്രദേശങ്ങളിലും ഭീകരർ ശല്യമായി തുടരുന്നുണ്ടായിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവർക്കെതിരെ വിവരങ്ങൾ നൽകുന്നവർക്കായി 20 ലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണം ഏജൻസിയും പൊലീസ് സേനയും സംയുക്തമായി അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
പാകിസ്താനിൽ നിന്നുള്ള ഡ്രോൺ, ഷെല്ല് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ അലര്‍ട്ട് നിലനിൽക്കുന്നുണ്ടെങ്കിലും, പഞ്ചാബ് അതിര്‍ത്തിയിൽ താൽക്കാലികമായി ശാന്തത പുനസ്ഥാപിച്ചു. ഇതിനകം സ്വന്തം ഗ്രാമങ്ങൾ വിട്ടുപോയവർ വീണ്ടുമെത്തിത്തുടങ്ങി.








































































































































































































































































































































