മാർച്ച്‌ 7, 2026
#International News #latest news #News

ടെൽ അവീവിൽ മിസൈൽ മിന്നൽ; ആശുപത്രിയും ഉയർന്ന കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Israel-Iran Conflict

ഇറാൻ നടത്തിയ അതികഠിന മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ പലയിടങ്ങളിലും വൻ തകർച്ച. ബഹുനില കെട്ടിടങ്ങളിലേക്കും, നിർണായകമായ സൊറോക്ക മെഡിക്കൽ സെന്ററിലേക്കും മിസൈലുകൾ പതിച്ചു. ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടലുകൾക്കിടയിൽ ടെൽ അവീവിൽ ഇതുവരെ നടന്നതിൽ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.

ഇറാൻ ഉപയോഗിച്ച മിസൈലുകളുടെ എണ്ണം 20-ൽ അധികമെന്ന് സൂചന. അതിൽ നാലെണ്ണം അയൺ ഡോം പ്രതിരോധ സംവിധാനത്തെ മറികടന്ന് തകർച്ചയുണ്ടാക്കി. രാവിലെ 9.45ഓടെയാണ് മിസൈൽമഴ ഉണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റതായും ആശുപത്രി പ്രവർത്തനം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സൊറോക്ക ആശുപത്രിയിലെ ഒരു കെട്ടിടം പൂർണ്ണമായി തകർന്നതോടെ രോഗികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇസ്രയേൽ സ്റ്റോക്ക് എക്സ്ചേഞ്ച് ലക്ഷ്യമാക്കിയതായും സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു