ജൂൺ 16, 2026
#latest news #News

ടാസ്മാക് കടകൾക്ക് നിയന്ത്രണം; തമിഴ്നാട്ടിൽ 717 മദ്യവിൽപന ശാലകൾ അടച്ചു

Vijay Salem Public Meeting

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ നിയന്ത്രണത്തിലുള്ള ടാസ്മാക് (TASMAC) മദ്യവിൽപന ശാലകളിൽ 717 എണ്ണം അടച്ചുപൂട്ടിയതായി സർക്കാർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന കടകളാണ് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം നിർത്തിയത്.

പ്രദേശവാർിയായ കണക്കുകൾ പ്രകാരം മധുര റീജ്യനിലാണ് ഏറ്റവും കൂടുതൽ കടകൾ അടച്ചത്. ഇവിടെ 290 ടാസ്മാക് ശാലകൾ പൂട്ടി. കോയമ്പത്തൂർ റീജ്യനിൽ 179 കടകളും ചെന്നൈ റീജ്യനിൽ 82 കടകളും പ്രവർത്തനം അവസാനിപ്പിച്ചു.

സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യവിൽപന ശാലകൾ അടയ്ക്കണമെന്നാണ് സർക്കാർ നിർദേശം. പൊതുസുരക്ഷയും സാമൂഹിക ക്ഷേമവും മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 4,765 ടാസ്മാക് ശാലകളിൽ 717 എണ്ണം അടച്ചത് വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ടാസ്മാക് സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും അഴിമതി ആരോപണങ്ങളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. പുതിയ നടപടി മദ്യവിൽപന നിയന്ത്രണത്തിലേക്കുള്ള സുപ്രധാന നീക്കമാണെന്നാണ് വിലയിരുത്തൽ.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു