ടാസ്മാക് കടകൾക്ക് നിയന്ത്രണം; തമിഴ്നാട്ടിൽ 717 മദ്യവിൽപന ശാലകൾ അടച്ചു
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ നിയന്ത്രണത്തിലുള്ള ടാസ്മാക് (TASMAC) മദ്യവിൽപന ശാലകളിൽ 717 എണ്ണം അടച്ചുപൂട്ടിയതായി സർക്കാർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന കടകളാണ് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം നിർത്തിയത്. പ്രദേശവാർിയായ കണക്കുകൾ പ്രകാരം മധുര റീജ്യനിലാണ് ഏറ്റവും കൂടുതൽ കടകൾ അടച്ചത്. ഇവിടെ 290 ടാസ്മാക് ശാലകൾ പൂട്ടി. കോയമ്പത്തൂർ റീജ്യനിൽ 179 കടകളും ചെന്നൈ റീജ്യനിൽ 82 കടകളും പ്രവർത്തനം അവസാനിപ്പിച്ചു. സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബസ് […]





























































































































































































































































































































































































































