ഓഗസ്റ്റ്‌ 9, 2026
#latest news #News #Top News

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നു; 120 ദിവസം ജലവിതരണം

mullaperiyar dam

തേനി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിട്ടു. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ നെൽകൃഷിയുടെ ആദ്യഘട്ടത്തിനായാണ് ജലവിതരണം ആരംഭിച്ചത്.

സെക്കൻഡിൽ 200 ഘനയടി വെള്ളം വീതം 120 ദിവസത്തേക്കാണ് കൃഷിക്കായി തുറന്നുവിട്ടിരിക്കുന്നത്. ഇതിനുപുറമെ മധുര കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും അണക്കെട്ടിൽ നിന്ന് ലഭ്യമാക്കും.

തേക്കടിയിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്. തേനി എം.പി. തങ്ക തമിഴ്‌സെൽവനും കമ്പം എം.എൽ.എ. ജഗന്നാഥ് മിശ്രയും ചേർന്നാണ് ജലവിതരണം ആരംഭിച്ചത്.

സാധാരണയായി ജൂൺ ഒന്നിനാണ് തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിടുന്നത്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതിനെ തുടർന്നാണ് ജലവിതരണം വൈകിയത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു